Thursday, October 3, 2013

പാമ്പ് റോബോട്ടുകള്‍ ചൊവ്വയില്‍

ശൂന്യാകാശത്തേക്ക് ലെയ്ക്ക
 എന്ന നായയെ പറഞ്ഞയച്ച കഥ നാം കേട്ടിട്ടുണ്ട്.. സോവിയറ്റ് യൂണിയനിലെ ശാസ്ത്രജ്ഞര്‍ ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ആ പരീക്ഷണം
 നടത്തുന്നതിന്‍റെ റിഹേഴ്സലായി ലെയ്ക്കയെ ആകാശത്തേക്കയച്ചു...ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ചൊവ്വാ ഗ്രഹത്തിലേക്ക് അയച്ചിരിക്കുന്നതു പാമ്പു റോബോട്ടുകളെ..

അന്‍പതുകളിലായിരുന്നു മാനവ ചരിത്രത്തില്‍ 
ആദ്യമായി ആധുനിക 
സാങ്കേതിക വിദ്യകൊണ്ട് വിപ്ലവം തീര്‍ത്ത് മനുഷ്യന്‍ ആകാശത്തേക്ക് പറക്കാന്‍ തുടക്കം കുറിച്ചത്... പിന്നീട് ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ ആ പാരമ്പര്യം പിന്തുടര്‍ന്നു പോന്നു. അതൊക്കെ പഴയ ചരിത്രം.. എന്നാല്‍ ഇന്ന് കഥ മാറിയിരിക്കുന്നു.. പട്ടിയില്‍ തുടങ്ങി പിന്നീട് മനുഷ്യന്‍ നേരിട്ട് ശൂന്യാകാശത്തും ചന്ദ്രനിലുമടക്കം തന്‍റെ വിശിഷ്ടമായ പാദമുദ്രകള്‍ പതിപ്പിച്ചു.. പിന്നീട് യാത്ര മറ്റു ഗ്രഹങ്ങളിലേക്കായി.. അവയുടെ എണ്ണവും അവിടെ മനുഷ്യവാസമുണ്ടോ ജലാംശമുണ്ടോ തുടങ്ങി നിരവധിയായ പഠനങ്ങള്‍ ഇന്നും ഈ മേഖലയില്‍ തുടരുന്നു.

പക്ഷെ പട്ടിയും മനുഷ്യനുമൊക്കെയുണ്ടായിരുന്ന ആ സ്ഥാനത്ത് ഇന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നത് മറ്റു ചിലരാണ്.. ചുട്ടുപൊള്ളുന്ന സൂര്യതാപത്തെ അതിജീവിച്ച് ദിവസങ്ങളോളം വിവരങ്ങള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ദെ ആര്‍ കോള്‍ഡ് റോബോട്ട്സ്...വരും കാലങ്ങളില്‍ മനുഷ്യന്‍റെ നിത്യജീവിതത്തിലെ തന്നെ അവിഭാജ്യ ഘടകമായി മാറുമെന്ന് ശാസ്ത്രലോകം കരുതുന്ന യന്ത്ര മനുഷ്യന്‍. അനന്തമായ പ്രപഞ്ച നീലിമയേ അറിയുന്നതിനായ് അഹോരാത്രം ഇവര്‍ ബഹിരാകാശത്തൂടെ ഒഴുകി നടക്കുന്നു..

എന്നാല്‍ ഇവിടെ സംഗതി അല്‍പ്പം കുറേകൂടി
 വ്യത്യസ്തമാണ്. സംഭവം റോബോട്ടുതന്നെ.
 പക്ഷെ മനുഷ്യരൂപമല്ല, പകരം പാമ്പിന്‍റെ രൂപത്തില്‍ കാണപ്പെടുന്ന സ്നേക്ക് റോബോട്ടുകളാണ് ശാസ്ത്രലോകത്തെ ആത്മാര്‍ഥ സഹായിയായി ഇപ്പോള്‍ കൂടെ കൂടിയിരിക്കുന്നത്. അന്‍റാര്‍ട്ടിക്ക മുതല്‍ സഹാറാ മരുഭൂമി
 വരെയുള്ള പ്രദേശങ്ങള്‍ കീഴടക്കുന്ന പാമ്പുകളുടെ പ്രത്യേകതരം കഴിവുകൊണ്ടു തന്നെയാണ് ഇത്തരം രൂപത്തില്‍ റോബോട്ടുകളെ നിര്‍മ്മിച്ച് പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കമിടാന്‍ ശാസ്ത്രലോകം തീരുമാനമെടുത്തത്.

നോര്‍വേയിലേ ട്രോണ്‍ടീമിലുള്ള സിന്‍റ്റെഫ് റിസര്‍ച്ച്
 ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് നിലവിലെ സംവിധാനങ്ങളുടെ പരിമിതികളെ അതിജീവിക്കാന്‍ പാമ്പിന്‍റെ രൂപത്തില്‍ റോബോട്ടുകളെ നിര്‍മ്മിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കൂടുതല്‍ കാര്യക്ഷമമായ സാങ്കേതിക വിദ്യ എന്ന നിലക്കാണ് സ്നേക്ക് റോബോട്ടുകളെ ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചത്. ചക്രങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാധാരണ യന്ത്രവാഹനം ശേഖരിക്കുന്ന വിവരങ്ങളും ലഭ്യമാകുന്ന ചിത്രങ്ങളുമൊക്കെ സമയദൈര്‍ഘ്യവും അഴത്തിലുള്ള അപഗ്രഥനത്തിന്‍റെ അഭാവവും മൂലം വലിയ വെല്ലുവിളി നേരിട്ടിരുന്നു. ഇതില്‍ നിന്നൊരു മാറ്റത്തിനുവേണ്ടിത്തന്നെയാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി, സ്നേക്ക് റോബോട്ടുകളെ വികസിപ്പിച്ചെടുത്തത്. കുറച്ചു നാളുകള്‍ക്കു മുന്‍പു ബഹിരാകാശത്തിലേക്ക് ജപ്പാന്‍ സംസാരിക്കുന്ന റോബോട്ടിനെ അയച്ചതും വാര്‍ത്തകളില്‍ ഇടം കണ്ടിരുന്നു. ബഹിരാകാശത്തിലേക്ക് അയച്ച റോബോട്ട് ഭൂമിയിലുള്ള റോബോട്ടിനോടു സംസാരിച്ചതും ദിവസങ്ങള്‍ക്കു മുന്‍പാണ്. സമീപകാല പദ്ധതിയായ ക്യൂര്യോസിറ്റിയില്‍ ഇത്തരം സ്നേക്ക് റോബോട്ടുകളെ പരീക്ഷിച്ചിരുന്നു...അവ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുകയും പരമ്പരാഗത യന്ത്രങ്ങള്‍ക്ക് സാധിക്കാത്ത വിധത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയുമുണ്ടായി.. പ്രതീക്ഷയോടെ കാത്തിരിക്കാം ഈ പാമ്പ് റോബോട്ട് സമ്മാനിക്കുന്ന അത്ഭുതപ്പെടുത്തുന്ന വിവരങ്ങള്‍ക്കായി..

സൂര്യതാപത്താല്‍ പ്രവര്‍ത്തിക്കുന്ന ആറ് ചക്രങ്ങള്‍ വീതമുള്ള നാല് ശൂന്യാകാശ വാഹനങ്ങള്‍ ചൊവ്വ ഗ്രഹത്തെക്കുറിച്ച് പഠിക്കുന്നതിനായി നാസ ഉപയോഗിച്ചുവരുന്നു. 1997 ല്‍ സോജോര്‍ണറും ,2003ല്‍ സ്പിരിറ്റ് ആന്‍റ് ഓപ്പര്‍ച്ച്യൂണിറ്റിയും വിക്ഷേപിച്ചു. എന്നാല്‍ ചൊവ്വയുടെ മണ്ണില്‍ തകര്‍ന്നു വീണതോടെ സ്പിരിറ്റിന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാകുകയും വാര്‍ത്താവിതരണ പ്രവര്‍ത്തനങ്ങളുടെ ഉണര്‍വ്വ് നശിക്കുകയും ചെയ്തു. മുഴുവന്‍ പ്രദേശങ്ങളിലേക്കും എത്തിപ്പെടാന്‍ ഈ വാഹനത്തിന് സാധിച്ചതുമില്ല. സിന്‍റെഫിലെ ഗവേഷകരായ ലില്‍ ജെബാക്കും, അക്സെല്‍ ട്രാന്‍സിത്തും പറയുന്നു...

വീക്കോ എന്ന പേരില്‍ ഗ്രഹങ്ങളുടെ പരന്ന പ്രതലത്തെക്കുറിച്ച് പഠിക്കുന്നതിനായും സ്നേക്ക് റോബോട്ടുകളെ യൂറോപ്യന്‍ സ്പേസ് ഏജന്‍സി നിര്‍മ്മിച്ചുവരുന്നു. ഒരുപോലുള്ള പത്ത് മോഡ്യൂളുകളും പരന്ന പ്രതലത്തിലൂടെ സഞ്ചരിക്കുന്നതിനായ് ചക്രങ്ങളും ഈ റോബോട്ടുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. സാധാരണ ഉപയോഗിക്കുന്ന വാഹനങ്ങള്‍, ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനാല്‍ സ്നേക്ക് റോബോട്ടുകളെ ഇതിനോടൊപ്പം ചേര്‍ത്ത് ഒരു കേബിളിലൂടെ ഒരേ സമയം വൈദ്യുതീകരിച്ചാണ് ഗവേഷണം പുരോഗമിക്കുക..

സ്നേക്ക് റോബോട്ടുകളെക്കുറിച്ച് ഡിസംബറില്‍ വളരെ വിശദമായ ഒരു റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കുമെന്ന് സെന്‍ര്‍ ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് ഇന്‍ സ്പേസ്(സിഐആര്‍ ഐഎസ് ),നോര്‍വീജിയന്‍ സ്പേസ് സെന്‍ര്‍ (എന്‍എസ്സി)തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങള്‍ വ്യക്തമാക്കി.

No comments:

Post a Comment