Friday, October 11, 2013

സ്‌കോട്ട് കാര്‍പെന്റര്‍ അന്തരിച്ചു

യു.എസ് ബഹിരാകാശസഞ്ചാരി സ്‌കോട്ട് കാര്‍പെന്റര്‍ അന്തരിച്ചു



വാഷിങ്ടണ്‍ : ഭൂമിയെ വലം വെച്ച രണ്ടാമത്തെ യു.എസ് ബഹിരാകാശസഞ്ചാരി സ്‌കോട്ട് കാര്‍പെന്റര്‍ (88) അന്തരിച്ചു. കഴിഞ്ഞമാസമുണ്ടായ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

1962 ലാണ് കാര്‍പെന്റര്‍ നാസയുടെ മെര്‍ക്കുറി-7 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയത്. ഭൂമിയെ വലംവെച്ച രണ്ടാമത്തെ അമേരിക്കന്‍ പൗരന്‍ എന്ന ബഹുമതിയും കാര്‍പെന്റര്‍ സ്വന്തമാക്കിയിരുന്നു.

കാര്‍പെന്ററുടെ സംഘത്തിന്റെ പഠനപ്രവര്‍ത്തനങ്ങള്‍ യുഎസിന്റെ ബഹിരാകാശ മുന്നേറ്റത്തെ ഏറെ സഹായിച്ചതായി നാസമേധാവി ചാള്‍സ് ബോള്‍ഡന്‍ പറഞ്ഞു.

ആദ്യത്തെ മെര്‍ക്കുറി-7 ദൗത്യത്തില്‍ പങ്കെടുക്കാനായി 1959 ലാണ് കാര്‍പെന്റര്‍ അടക്കം ഏഴു പേരെ തിരഞ്ഞെടുത്തത്. ഓറ സെവന്‍ എന്ന ബഹിരാകാശ വാഹനത്തില്‍ 1962 മേയ് 24 നായിരുന്നു അദ്ദേഹത്തിന്റെ ബഹിരാകാശദൗത്യം. മൂന്നുപ്രാവശ്യം ഭൂമിയെ വലംവെച്ചശേഷമാണ് ഭൂമിയില്‍ തിരികെ എത്തിയത്.

ഭൂമിയില്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച സ്ഥലത്തുനിന്നും 462 കിലോമീററര്‍ അകലെ കരീബിയന്‍ കടലില്‍ ആയിരുന്നു കാര്‍പെന്റര്‍ ഇറങ്ങിയത്. ലോക ബഹിരാകാശ ശാസ്ത്രജ്ഞരെ മുള്‍മുനയില്‍ നിര്‍ത്തിയ ദൗത്യങ്ങളിലൊന്നുകൂടിയായിരുന്നു അത്.

നാസയുടെ സീ ലാബ് -2 പ്രൊജക്ടില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് 1965 ല്‍ കാലിഫോര്‍ണിയയുടെ തീരത്ത് കടലിനടിയില്‍ 30 ദിവസം താമസിച്ചും പഠനങ്ങള്‍ നടത്തി.

കഴിഞ്ഞമാസമുണ്ടായ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

No comments:

Post a Comment